health

ഇന്ന് ലോക റേഡിയോഗ്രാഫി ദിനം.

Rajesh Kesavan

08 November 2022 , 8:39 AM

 

നവംബർ-8: ലോക റേഡിയോഗ്രാഫി ദിനം. 

ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ശാസ്ത്രനേട്ടത്തിന് സാക്ഷിയായ ദിനമാണ് നവംബർ 8.  1895 നവംബറിലെ ഈ ദിനത്തിലാണ്‌ വില്യം റോൺട്ജൻ എന്ന ജർമൻ ശാസ്ത്രജ്ഞൻ എക്സ്‌-റേ കണ്ടുപിടിച്ചത്. അദ്ദേഹം ജർമനിയിലെ wuzberg യൂണിവേഴ്സിറ്റി ഫിസിക്സ്‌ വിഭാഗം പ്രൊഫസർ ആയിരുന്നു. കഥോഡ് വികിരണങ്ങളെ പറ്റിയുള്ള പഠനങ്ങളിൽ മുഴുകിയിരുന്ന അദ്ദേഹ വളരെ  യാദൃശ്ചികം ആയിട്ടായിരുന്നു ലോക ശാസ്ത്ര ശാഖയിലെ ഈ അജ്ഞാത രശ്മികളെ കണ്ടെത്തിയത് . ഇന്ന് രോഗ നിർണയ ചികിത്സാ മേഖലകളിൽ x ray യുടെ സ്വാധീനം നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. ശാസ്ത്ര രംഗത്തെ സംഭാവനകൾക്ക് 1901ഡിസംബർ 10നു അദ്ദേഹത്തിന് ഫിസിക്സ്‌ നുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. 1923ഫെബ്രുവരി 10 നാണ് അദ്ദേഹത്തിൻ്റെ ചരമദിനം. ആരോഗ്യരംഗത്ത് റേഡിയേഷൻ ഉപയോഗപ്പെടുത്തി യുള്ള രോഗനിർണയ ചികിത്സാ വിഭാഗമായ റേഡിയോളജി എന്ന ശാസ്ത്രശാഖക്ക് വില്യം റോൺട്ജൻ്റെ കണ്ടുപിടിത്തം വഴി തുടക്കം കുറിക്കുവാനായി ഇന്ന് റേഡിയോളജി വൈദ്യശാസ്ത്ര രംഗത്ത് ഒഴിവാക്കാനാകാത്ത ഒരു സ്പെഷ്യലൈസേഷൻ ആണ് ഈ രംഗത്ത് ജോലി ചെയ്യുന്ന റേഡിയോളജിസ്റ്റ് റേഡിയോഗ്രാഫേഴ്സ് മെഡിക്കൽ ഫിസിസ്റ്റ് തുടങ്ങിയവർ ഈ ദിവസം സമുചിതമായി ആഘോഷിക്കുന്നു മഹത്തായ ഈ കണ്ടുപിടുത്തത്തിന് സ്മരണ പുതുക്കുന്നു ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും മലയാള വാർത്തയുടെ ലോക റേഡിയോഗ്രാഫിദിന ആശംസകൾ.