health

നിപയില്‍ ആശ്വാസം; ഏഴ് സാംപിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്

22 September 2023 , 12:04 PM

 

 

കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച 7 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.  

ഇതുവരെ 365  സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. 

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.