21 February 2023 , 10:06 PM
തൃശൂര്‍: മുണ്ടത്തിക്കോട്ടെ മേഴ്സി ഹോമില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗം ഇന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചു.
രോഗലക്ഷണങ്ങള്‍
പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.
വായു വഴിയാണ് രോഗം പകരുന്നത്
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്ക്കാന് ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM
പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര..
25 March 2023 , 4:14 PM
കോവിഡ് കേസുകൾ കൂടുന്നു; വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐസിഎംആര..
23 March 2023 , 7:59 AM
ഏഴു വർഷമായിട്ട് ശാരീരിക അസ്ഥതകൾ: 52 കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്..
21 March 2023 , 7:13 AM
ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം കോവിഡ് വാക്സിനുമായി ബന്ധമില്ല: ആരോഗ്യമന്..
19 March 2023 , 9:29 AM
രാജ്യത്തെ ആദ്യ റോബോട്ടിക് മാന്‍ഹോള്‍ ക്ലീനിങ്ങ് തൃശൂരില്‍
25 February 2023 , 7:15 PM