health

അധരങ്ങള്‍ ചുവന്ന് തുടുക്കും: ഇങ്ങനെ ചെയ്താല്‍

Laavanya Lal

10 September 2023 , 1:42 PM

 

റുത്ത അധരങ്ങള്‍ ആരിലും അഭംഗി സൃഷ്ടിക്കും. ചുണ്ടുകള്‍ ഇങ്ങനെ ചെയ്താല്‍ ചുവന്ന നല്ല നിറം വയ്ക്കും. ചുണ്ടുകള്‍ കറുക്കുന്നത് എല്ലാവരുടെയും ഒരു പ്രശ്‌നമാണ്. ചുണ്ടിലെ നിറം പോകുന്നു. ചുണ്ടിനു ചുവപ്പ് ഇല്ല. ചുണ്ടിന് ഭംഗി ഇല്ല എന്നൊക്കെ പരാതികള്‍ പറയുന്നവര്‍ ധാരാളം പേരാണ്. ഇത്തരത്തില്‍ ഒരുപാട് പേര്‍ സ്ഥിരമായി പരാതി പറയുന്നവരുണ്ട്. ചുണ്ടിലെ നിറം മുഖ ത്തിന്റെ ഒരു സൗന്ദര്യ ഘടകം തന്നെയാണ്. ചുണ്ടുകള്‍ക്ക് കറ പിടിക്കുന്നതും നിറം കുറയുന്നതും മുഖത്തിന് സൗന്ദര്യം കുറയുന്നതിന് കാരണമാകുന്നു.
ചുണ്ടിന് സംരക്ഷണവും നിറവും നല്‍കാന്‍ വളരെ നല്ലതാണ് മുന്തിരി ലിപ്ബാം. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ കെമിക്കലുകള്‍ ഉപയോഗിക്കാതെ മുന്തിരി ലിപ്ബാം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

1. ഷിയ ബട്ടര്‍

2. ആവണക്കെണ്ണ

3. വെളിച്ചെണ്ണ

4. മുന്തിരി എസ്സന്‍ഷല്‍ ഓയില്‍

തയാറാക്കുന്ന വിധം
ആദ്യം ഷിയ ബട്ടര്‍, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ ചെറു തീയില്‍ ചൂടാക്കി എടുക്കുക. ശേഷം ഈ മിശ്രിതം നന്നായി ഉരുകി വരുമ്പോള്‍ അതിലേയ്ക്ക് മുന്തിരിയുടെ എസ്സന്‍ഷന്‍ ഓയില്‍ ചേര്‍ക്കുക. എന്നിട്ട് മിക്‌സ് ചെയ്ത് തണുപ്പിക്കാന്‍ വയ്ക്കുക. തണുത്ത ശേഷം ചുണ്ടുകളില്‍ ഇത് ഉപയോഗിക്കാം. ചുണ്ടിനെ സംരക്ഷിക്കാനും നിറം നല്‍കാനും ഇത് സഹായിക്കുന്നു.