News

നിതിനെ കാണാതായത് പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്ത ശേഷം

09 February 2023 , 7:55 PM

ആലപ്പുഴ: കാവാലം സ്വദേശി നിതിനെ കാണാതായത് പോലീസ് പെറ്റിചാര്‍ജ് ചെയ്തതിനുശേഷം. ഇന്ന് രാവിലെയാണ് കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്‍ പൊന്നപ്പ(26)ന്റെ മൃതദേഹം എടത്വാ പാലത്തിന് താഴെ തോട്ടില്‍  കാണപ്പെട്ടത്. എടത്വായിലെ ഒരു സ്വകാര്യ കഫേയില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു നിതിന്‍. പോലീസ് പട്രോളിംഗിനിടെ ചൊവ്വാഴ്ച ചെക്കിട്ടിക്കാട് - കേളമംഗലം റോഡില്‍ വെച്ച് എടത്വാ പോലീസ് നിതിനെ നിയമലംഘനം കാട്ടിയെന്നാരോപിച്ച് പിടികൂടുകയും പെറ്റി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബുധനാഴ്ച നിതിന്‍ ഹോട്ടലില്‍ എത്തിയിരുന്നില്ലെന്നാണ് വിവരം. എടത്വാ പോലീസ് മേല്‍ നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്‌കരിച്ചു.

https://www.malayalavartha.com/news/a-young-man-s-body-was-found-under-the-8th-bridge-the-deceased-was-a-native-of-kavalam

എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.......

Read more at: https://www.malayalavartha.com/news/a-young-man-s-body-was-found-under-the-8th-bridge-the-deceased-was-a-native-of-kavalam