News

കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട യുവാവ് മരിച്ച സംഭവം: മരണകാരണം ഹൃദയാഘാതം

02 November 2023 , 12:24 PM

 

ആലപ്പുഴ: വീടിനോടു് ചേർന്നുള്ള  ഷെഡിന് തീപിടിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയ   അയൽവാസിയായ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. മിത്രക്കരി തെക്കേമഠം ബാബുവിന്റെ പുത്രൻ അരുൺ (33) ആണ് മരിച്ചത്.

മുട്ടാർ ഗ്രാമ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് മിത്രക്കരിയിൽ കാരേക്കാട്ട്, കെ ജി സുഭാഷ് എന്നയാളിൻ്റെ വീടിനോട് ചേർന്നുള്ള  ഷെഡിനാണ് തീപിടിച്ചത്. ബിൽഡിംഗ് കോൺട്രാക്ടർ ആയ സുഭാഷ് വീട് നിർമ്മാണത്തിന് ആവശ്യമായ തടി ഉരുപ്പടികൾ നിർമ്മിക്കുന്ന ഷെഡിനാണ് തീപിടിച്ചത്. ഇന്നലെ വെളുപ്പിന് മൂന്നുമണിക്കാണ് സംഭവം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട അയൽവാസികളും ചങ്ങനാശ്ശേരി, ആലപ്പുഴ ഫയർ ഫോഴ്‌സ് സംഘവും ചേർന്നാണ് തീയണച്ചത്. നിർമ്മാണത്തിലിരിക്കുന്ന ജനൽ, വാതിൽ, കട്ടിളകളും മറ്റ്‌ തടി ഉരുപ്പടികളും ഭാഗികമായി കത്തി നശിച്ചു. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.  സംഭവസ്ഥലത്ത് ഓടിഎത്തിയ അയൽവാസിയായ മിത്രക്കരി തെക്കേമഠം ബാബുവിന്റെ പുത്രൻ അരുൺ (33) കുഴഞ്ഞു വീണതിനെത്തുടർന്ന്  ചങ്ങനാശ്ശേരി അഗ്നിരക്ഷാ നിലയത്തിലെ  വാഹനത്തിൽ ചങ്ങനാശ്ശേരി താലൂക്ക്ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പോസ്റ്റ്മോർട്ടം ചെയ്തതിനെ തുടർന്നാണ് മരണകാരണം പുറത്തുവന്നത്. ഭാര്യ ശില്പ , മകൾ : നിള. പോസ്റ്റ്മോർട്ടതിനു ശേഷം യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.