News

എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാവാലം സ്വദേശി

09 February 2023 , 9:02 AM

 

എടത്വാ: എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.  കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.  യുവാവ് എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ബിൽ സെക്ഷനിൽ ജോലി നോക്കി വരുകയായിരുന്നു. എടത്വാ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.