health

പാല് കേടാകാതിരിക്കാൻ യൂറിയ; പാലക്കാട്ട് 12,700 ലിറ്റര്‍ പിടികൂടി

Palakkad Reporter

18 August 2022 , 7:21 PM

 

പാലക്കാട്: പാലിൽ മായമായി യൂറിയയും. യൂറിയ കലര്‍ന്ന 12,700 ലീറ്റര്‍ പാല്‍ പാലക്കാട് മീനാക്ഷിപുരത്ത് പിടികൂടി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. ഓണവിപണി ലക്ഷ്യമിട്ട് മാരക രാസവസ്തുക്കൾ ചേർത്ത പാൽ കേരളത്തിലേക്ക് എത്തിക്കാൻ സാധ്യതയേറെയാണ്. ഇത് മുന്നിൽ കണ്ടാണ് പരിശോധന ശക്തമാക്കിയത്. പാൽ കേടാകാതിരിക്കാനാണത്രേ യൂറിയ ചേർക്കുന്നത്.