health

കറിയ്ക്കാത്തിടാന്‍ മാത്രമല്ല കറിവേപ്പില....വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലി കൂടിയാണ്

Lavanya

09 November 2022 , 3:45 AM

 


കറികളില്‍ രുചിയും ഗന്ധവും വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് കറിവേപ്പിലയെ നാം കാണുന്നത്. എന്നാല്‍ കറിവേപ്പില വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടിയാണെന്നത് നമുക്ക് പലര്‍ക്കും അറിയില്ല.

  1. ഒരു ഉത്തമ ഔഷധം കൂടിയാണ് കരിവേപ്പില.  
  2. കരിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കാന്‍ നല്ലതാണ്.

  3. കരിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും.
  4. കാലുകള്‍ വിണ്ടുകീറുന്നതിന് കരിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി.

  5. കരിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍, എന്നിവ നിശേഷം ഇല്ലാതാവും.

  6. ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കരിവേപ്പിലയും അരച്ച് മോരില്‍ കലര്‍ത്തി കഴിച്ചാല്‍ മതി.

  7. കരിവേപ്പില വെന്ത വെള്ളം കുടിച്ചാല്‍ ഉദര രോഗങ്ങള്‍ക്ക് ശമനം ലഭിക്കും.