health

പതിവായി പാലു കുടിക്കുന്നത് അത്യുത്തമം: ഗുണങ്ങള്‍ അറിയാം

10 October 2022 , 11:55 PM

 

തിരുവനന്തപുരം: കേരളീയരുടെ ദിനചര്യയില്‍ പാല് ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്. നല്ല ഉറക്കം ലഭിക്കാനായും കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ നാം അറിയാത്ത ഗുണങ്ങള്‍ ഇവയൊക്കെയാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും കണ്ണുകള്‍ക്കും ഗുണം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊഴുപ്പ് കുറഞ്ഞ പാല്‍ ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും. പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. പാലും പാലുല്‍പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവരില്‍ പാലു കുടിക്കാത്ത ആളുകളേക്കാള്‍ ഓര്‍മ ശക്തിയിലും തലച്ചോറിന്റെ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നില്‍ക്കുമെന്നും പഠനം പറയുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ നല്ലതാണ് . പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു. പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നത് ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്.