health

ഇങ്ങനെ ചെയ്താൽ 4 ആഴ്ച വരെ ചിക്കൻ ഫ്രഷായി നിലനിർത്താം

28 August 2022 , 8:03 AM

 

 

നമ്മൾ പൊതുവെ ചിക്കൻ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ അതിനു ശേഷം ചിക്കൻ ഉപയോഗിക്കുമ്പോൾ ഒരു അരുചി ഉണ്ടാകും. അത് മാറ്റി ചിക്കൻ ഫ്രഷായി നിലനിർത്താൻ  ഒരു ചെറിയ ടിപ്സ് പറഞ്ഞു തരാം.

 അതിനായി ആദ്യം ചിക്കന്‍ ഒരു വലിയ പാത്രത്തിലേക്ക് എടുത്ത്  മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക. ശേഷം രണ്ടു മൂന്നു തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. പിന്നീട് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി കൂടി ചേര്‍ത്തുകൊടുക്കുക. വിനാഗിരി വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ചിക്കന്‍ ഒരു അരിപ്പ പാത്രത്തിലേക്ക് വെള്ളം വാര്‍ന്നുപോവാനായി വയ്ക്കുക. 10-20 മിനിറ്റിനു ശേഷം വെള്ളം വാര്‍ന്നുപോയ ചിക്കനിലേക്ക് കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഏലക്കായ എന്നിവ അരച്ചെടുത്ത് ചേര്‍ക്കുക. ഒപ്പം മഞ്ഞള്‍പൊടി, ചിക്കന്‍ മസാല, ഗരം മസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.മസാല പുരട്ടിയെടുത്ത ചിക്കന്‍ ഒട്ടും വെള്ളമില്ലാത്ത ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് മാറ്റി വായുസഞ്ചാരമില്ലാത്ത രീതിയില്‍ അടച്ച്‌ ഫ്രീസറില്‍ വയ്ക്കുക. എടുക്കാനുള്ള സൗകര്യത്തിന് കറി പീസ്, വറുക്കാനുള്ള കഷ്ണങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വേര്‍ത്തിരിച്ച്‌ രണ്ടോ മൂന്നോ പാത്രത്തിലാക്കി വയ്ക്കുക. ചിക്കന്‍ ഇങ്ങനെ സ്റ്റോര്‍ ചെയ്താല്‍ മൂന്നു മുതല്‍ നാലു ആഴ്ച വരെയൊക്കെ ഫ്രഷായി തന്നെ നില്‍ക്കും. തുടർന്ന് ചിക്കൻ കറി   വയ്ക്കുമ്പോൾ ചിക്കൻ കൂട്ട് ഉപയോഗിച്ചാൽ മതി.