News

കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

09 May 2023 , 11:39 AM

 

 

കോഴിക്കോട്: കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.

റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്.

ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.

സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.