News

സെന്‍ട്രല്‍ജയിലിലേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ യുവാക്കള്‍ പിടിയില്‍

01 March 2023 , 5:09 PM

 

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയില്‍. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാര്‍, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത് . മതിലിന് പുറത്ത് നിന്ന് ജയില്‍ വളപ്പിലേക്ക് ബി.ഡി കെട്ടുകള്‍ വലിച്ചെറിയുന്നതിന് ഇടയിലാണ് പിടികൂടിയത്.
വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി.
പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു. പക്ഷേ ഇവര്‍ ഒന്നും വെളിപ്പെടുത്തിയില്ല. ആര്‍ക്കുവേണ്ടിയാണ്, ആരാണ് പണം നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ ജില്ലാ ജയിലിലും സെന്‍ട്രല്‍ ജയിലിലും വ്യാപകമായ ലഹരി ഉപയോഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും ആരോപണമുയര്‍ന്നു.