News

അയല്‍വാസിയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതികള്‍ അറസ്റ്റില്‍

06 October 2022 , 1:50 PM

 

കാസർകോട്: അയല്‍വാസിയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതികള്‍ അറസ്റ്റില്‍. അയല്‍വാസിയായ റിട്ട. അദ്ധ്യാപികയുടെ എ ടി എം കാര്‍ഡും പിന്‍നമ്പറും മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതികള്‍ അറസ്റ്റില്‍. കാസര്‍കോട് ഹൊസങ്കടി സമീറ (31), വടൂക്കര എസ് എന്‍ നഗര്‍ കളപ്പുരയില്‍ ഷാജിത(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടൂക്കര എസ് എന്‍ നഗര്‍ റിട്ട.അദ്ധ്യാപിക റഹ്മത്തിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നു എ ടി എം കാര്‍ഡും പിന്‍നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം തൃശൂര്‍ നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നു 1,84,000 രൂപ കൈക്കലാക്കുകയായിരുന്നു.