News

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങിമരിച്ചനിലയിൽ

11 February 2023 , 1:22 PM

 

 

കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്ന വയനാട് മേപ്പാടിപാറവയൽ കോളനി സ്വദേശി വാസുദേവൻ (46) ആണ് മരിച്ചത്.ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് തൂങ്ങിയത്.