News

യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവ അഭിഭാഷകന്‍ അറസ്‌റ്റിൽ

19 June 2023 , 6:38 AM

 

 

ചെങ്ങന്നൂര്‍ : ചെങ്ങന്നൂർ നഗര ത്തില്‍ വച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവ അഭിഭാഷകന്‍ അറസ്‌റ്റിൽ.

 

ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ പന്തപ്ലാ വില്‍ പൊയ്കയില്‍ അഡ്വ. അശോക് അമ്മാഞ്ചി (44) ആണ് അറസ്റ്റിലായത്.

 

എല്‍എല്‍ബി കഴിഞ്ഞ് ചെങ്ങന്നൂരിലെ അഭിഭാ ഷക സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന ചെങ്ങന്നൂര്‍ പേരിശ്ശേരി കളീക്കല്‍ വടക്കേതില്‍ രാഹുല്‍ കുമാര്‍ (28) നാണ് കുത്തേറ്റത്.

 

ഇന്നലെ രാത്രി 9 മണിയോടെ ചെങ്ങ ന്നൂര്‍ ഐടിഐ ജംഗ്ഷന് സമീപം ആര്യാസ് ഹോട്ടലിന് മുന്‍പില്‍ എം.സി റോഡിലാണ് സംഭവം.

നെഞ്ചിലും വയറ്റിലും ഗുരുതരമായി കുത്തേറ്റ രാഹുലിനെ കെ.എം ചെറിയാന്‍ ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശി പ്പിച്ചു. രാത്രി തന്നെ അടിയന്തിര ശസ്ത്രക്രി യക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തു.

 

പത്തനംതിട്ട കോടതി യിൽ അശോകിന്റെ വക്കാലത്തില്‍ ഉണ്ടാ യിരുന്ന കേസ് രാഹുലി ന്റെ ശ്രമത്തില്‍ മറ്റൊരു വക്കീലിനെ ഏല്‍പ്പിച്ച തും സ്ത്രീകളായ അഭി ഭാഷകരോട് അപമര്യാ ദയായി പെരുമാറിയത് ചോദ്യം ചെയ്തതുമാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം.

 

ഇന്നലെ രാത്രി 9 മണിയോടെ അശോകി ന്റെ വീടിനു മുന്‍പിലൂടെ വന്ന രാഹുലുമായി നട ന്ന ഏറ്റുമുട്ടലാണ് കത്തി ക്കുത്തില്‍ കലാശിച്ചത്.

 

ചെങ്ങന്നൂര്‍ എസ്‌ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു.