News

'ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ വഷളാക്കിയത് നിങ്ങള്‍': ആകാശ് തില്ലങ്കേരി

16 February 2023 , 4:25 PM

 

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വീണ്ടും മുന്നറിയിപ്പുമായി രംഗത്ത്. തനിക്കെതിരെ നിലപാടെടുക്കുന്ന ഡിവൈഎഫ്‌ഐ നേതാവിനാണ് മുന്നറിയിപ്പ്. വിതച്ചതേ കൊയ്യൂ എന്ന് ഡിവൈഎഫ്‌ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞു. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ വഷളാക്കിയത് നിങ്ങളാണ്. ഒരൊറ്റ പ്രസ്ഥാവന കൊണ്ട് ഞങ്ങളെ ഡിവൈഎഫ്‌ഐ പ്രസ്ഥാനം ഒറ്റുകാരാക്കി. ഡിവൈഎഫ്‌ഐയുടെ സംഘടിതമായ സൈബര്‍ ആക്രമണത്തെ ചെറുക്കും. കെകെ ശൈലജയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം രാഗിന്ദിന്റെ പേര് ഉന്നയിച്ചാണ് മുന്നറിയിപ്പ്. ആകാശ് തില്ലങ്കേരി ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു.




ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍; കോണ്‍ഗ്രസിന്റെ പരാതി അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നതാണ് എന്ന് കെ. മുരളീധരന്‍.
സി.ബി.ഐ അന്വേഷണം തന്നെ നടത്തണം.
കരുതിക്കൂട്ടിയുള്ള കൊലപാതകം  ആയിരുന്നു ഷുഹൈബിന്റേത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയമ നടപടി ആലോചിക്കുമെന്നും മുരളീധരന്‍.




ഷുഹൈബിന്റേത് ആസൂത്രിത കൊലപാതകമാണ് എന്നതിനുള്ള കൃത്യമായ തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ എന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ

ഇക്കാര്യത്തില്‍ ഇനി വേണ്ടത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ്.
കൊലപാതകം ആസൂത്രണം ചെയ്ത പാര്‍ട്ടി തലപ്പത്തുള്ളവരിലേയ്ക്ക് അന്വേഷണം എത്തണമെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു.
ആര്‍ എസ് എസ്സുമായി ചേര്‍ന്ന് സംസാരിക്കുന്നത് ആരാണെങ്കിലും അത് മതേതര മുല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും മുനീര്‍ പറഞ്ഞു.