Entertainment

തന്നെ തന്ത്രപരമായി കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ്

21 October 2022 , 2:32 PM

 

തിരുവനന്തപുരം: തന്നെ തന്ത്രപരമായി കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ്. സീരിയൽ നടൻ കൂടിയായ വെങ്ങാനൂർ സ്വദേശിയാണ് മലയാളത്തിലെ ആദ്യത്തെ അഡൽട്ട്സ് ഒൺലി ഒ.ടി.ടി പ്ലാറ്റ്ഫോമായ യെസ്മയ്ക്കും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഒരു സുഹൃത്ത് മുഖാന്തിരമാണ് അഭിനയിപ്പിച്ചത്. വിശദമായി വായിക്കാതെ കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാൽ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ്  അഭിനയിക്കാൻ തയ്യാറായതെന്ന് യുവാവ് പറയുന്നു. യഥാർത്ഥ്യം മനസ്സിലായപ്പോൾ തന്നെ പിൻമാറാൻ ശ്രമിച്ചു. എന്നാൽ കരാർ കാണിച്ചു ഭീഷണിപ്പെടുത്തി. പിൻമാറിയാൽ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു.ഇപ്പോൾ സിനിമയുടെ പോസ്റ്ററും ട്രെയ്ലറുമെല്ലാം റിലീസ് ചെയ്തിട്ടുണ്ട്. ദീപാവലി ദിനത്തിൽ  ഒ.ടി.ടിയിലെത്തും.  അങ്ങനെ സംഭവിച്ചാൽ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളില്ലെന്ന് യുവാവ് പറയുന്നു.  തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ ചിത്രത്തിൻ്റെ ട്രെയിലർ ഇൻസ്റ്റഗ്രാമിലൂടെ റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.