Entertainment

മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു

05 October 2023 , 5:07 PM

 


മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'എമ്പുരാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എമ്പുരാന്‍ പൂജ കഴിഞ്ഞ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുകയാണ്.

30 ദിവസത്തെ ഷെഡ്യൂളാണ് ഡല്‍ഹിയിലേത്. ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പൃഥ്വിരാജ് നല്‍കിയ സമ്മാനമായിരുന്നു ലൂസിഫറിലെ 'അബ്രാം ഖുറേഷി' എന്ന കഥാപാത്രം. 2019-ല്‍ സിനിമ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. പല ഷെഡ്യൂളുകളിലായിട്ടായിരിക്കും സിനിമ ചിത്രീകരിക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രമെത്തും. തെന്നിന്ത്യയില്‍ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇവരെ കൂടാതെ നിരവധി വിദേശ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകും. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.