Entertainment

നാൻസിക്കും സെലിനും പിന്നാലെ പാൽപ്പായസവുമായി യെസ്മ ഒ.ടി.റ്റി

14 September 2022 , 3:40 PM

 

കൊച്ചി:  യെസ്മ  സീരീസ് എന്ന പേരിൽ മലയാളത്തിൽ ആരംഭിച്ച പ്രായപൂർത്തിയായവർക്കുള്ള  ഒ.ടി.റ്റി പ്ലാറ്റ്ഫോം കൂടുതൽ വെബ് സീരീസുകളുമായി രംഗത്ത്. ആദ്യ സീരീസിലെ നാൻസി, സെലിൻ്റെ ട്യൂഷൻ ക്ലാസ് എന്നിവയ്ക്ക് പിന്നാലെ ഓണത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ 'പാൽപ്പായസം ' ചൂടൻ രംഗങ്ങളാൽ സമ്പന്നമാണ്.  

ആര്യനന്ദ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് അണിയറക്കാർ. രണ്ട് വെബ് സീരീസാണ് ആദ്യം ഇറക്കിയത്. നാൻസി, സെലിന്റെ ട്യൂഷൻ ക്ലാസ് എന്നിവയായിരുന്നു അവ.

ലക്ഷ്മി ദീപ്തയാണ് രണ്ട്‌ ചിത്രത്തിന്റെയും സംവിധായക. നാൻസിയുടെ രചന നിർവഹിച്ചതും ലക്ഷ്മിയാണ്. അഞ്ജന ഏഞ്ചലീന, ജയ്കൃഷ്ണൻ, സജ്‌ന സാജ് എന്നിവരാണ് അഭിനയിച്ചത്. സെലിന്റെ ട്യൂഷൻ ക്ലാസ് എന്ന ചിത്രത്തിന്റെ കഥ ഷാലിൻ, ഡിനോ. തിരക്കഥയും  സംഭാഷണവും ലക്ഷ്മി ദീപ്ത നിർവഹിച്ചു. സെലിൻ്റെ ട്യൂഷൻ ക്ലാസ് രണ്ടാം ഭാഗവും വന്നു. ഇരു ചിത്രങ്ങളും തുറന്ന ലൈംഗികത കാട്ടുന്നവയായിരുന്നു. ഓണം സ്പെഷ്യലായി വന്ന പാൽപ്പായസമാണ് ലൈംഗികതയുടെ അതിപ്രസരം കൊണ്ട് ചർച്ചയായത്. ഓണാഘോഷത്തിനിടെ നായകൻ തൻ്റെ മുറപ്പെണ്ണുമായി മദ്യപിക്കുന്നതും തുടർന്ന് വാഴത്തോപ്പിൽ പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമാണ് വിശദമായി ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിൽ ഈ വിവരം ബന്ധുക്കൾ അറിയുന്ന ഭാഗത്ത് ക്ലൈമാക്സാണ്. യെസ്മ ഡോട്ട് കോം വെബ്സൈറ്റ് പണമടച്ച് ഉപയോഗിക്കാനാണ് അവസരമുള്ളത്. വൈകാതെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കുമെന്നും അറിയുന്നു.