News

സാഹിത്യകാരൻ ടി.​പി. രാ​ജീ​വ​ൻ അന്തരിച്ചു

03 November 2022 , 5:27 AM

 

കോഴിക്കോട്: ക​വി​യും നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ടി.​പി. രാ​ജീ​വ​ൻ (ത​ച്ചം​പൊ​യി​ൽ രാ​ജീ​വ​ൻ 63) അ​ന്ത​രി​ച്ചു. 

ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: പി.​ആ​ർ.​സാ​ധ​ന( റി​ട്ട. സെ​ക്ഷ​ൻ ഓ​ഫി​സ​ർ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി). മ​ക്ക​ൾ: ശ്രീ​ദേ​വി, പാ​ർ​വ​തി (റെ​ഡ് എ​ഫ്എം). മ​രു​മ​ക​ൻ: ഡോ. ​ശ്യാം സു​ധാ​ക​ർ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ).

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തു​ന്ന രാ​ജീ​വ​ന്‍റെ ക​വി​ത​ക​ൾ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ലേ​രി മാ​ണി​ക്യം ഒ​രു പാ​തി​രാ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ, കെ.​ടി.​എ​ൻ കോ​ട്ടൂ​ർ എ​ഴു​ത്തും ജീ​വി​ത​വും (ഞാ​ൻ) എ​ന്നീ നോ​വ​ലു​ക​ൾ സി​നി​മ​യാ​ക്കി​യി​ട്ടു​ണ്ട്.

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​റും ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. 2014 ലെ ​കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി പു​ര​സ്കാ​രം, ലെ​ടി​ഗ് ഹൗ​സ് ഫെ​ലോ​ഷി​പ്പ്, യു​എ​സി​ലെ റോ​സ് ഫെ​ലോ ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ്പ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.