Sports

ലോകകപ്പ്; ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന

28 November 2022 , 8:35 PM

 

ദോഹ: ലോകകപ്പിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന.

പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ രണ്ടിനെതിരെ 3 ഗോളുകള്‍ക്കാണ് ഘാന മറികടന്നത്.

മത്സരത്തില്‍ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയില്‍ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ മുഹമ്മദ് സാലിസു, 34-ാം മിനിറ്റിലും 68-ാം മിനിറ്റിലും മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്‌ക്കായി ഗോള്‍ നേടിയത്.

 

58-ാം മിനിറ്റിലും 61-ാം മിനിറ്റിലും ചോ ഗെ സോങ്ങ് ആണ് ദക്ഷിണ കൊറിയയ്ക്കായി ഗോള്‍ വല ചലിപ്പിച്ചു.

 

അവസാന മിനിറ്റുകളില്‍ കൊറിയന്‍ സംഘം ഘാനയുടെ ബോക്സില്‍  ആര്‍ത്തിരമ്പിയെത്തിയെത്തിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.