News

അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

26 June 2023 , 8:04 AM

 

കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു.

 എറണാകുളം കാലടിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി കമൽ മാലിക് ആണ് മരിച്ചത്. 

 

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പ്രാഞ്ചിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കമൽ മാലിക് റോഡിൽ കുഴഞ്ഞു വീണു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 

പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.