News

കൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു

10 August 2023 , 12:51 AM

 

 

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. 

        ഇന്നലെ രാത്രി പത്തിനു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3 വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.