News

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരുക്ക്

30 June 2023 , 4:11 PM

 

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാര്‍ത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാല്‍പ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്‌ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് . ഉടന്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു