News

എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് വനിതയുടെ പരാതി

10 October 2022 , 11:40 AM

 

തിരുവനന്തപുരം : പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് വനിതയുടെ പരാതി.ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം.എൽ.എ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി.ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പ്രതികരിച്ചു