News

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ യുവാവ് അറസ്റ്റിലായി

15 February 2023 , 8:41 AM

 

ഹരിപ്പാട്: കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം.  സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വള്ളികുന്നം ഇലിപ്പകുളം സ്വദേശി  ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

വൈറ്റിലയിൽ നിന്നും കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന  പ്രതി തോട്ടപ്പള്ളിയിൽ    എത്തിയപ്പോൾ ശല്യപ്പെടുത്താൻ തുടങ്ങി. ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.