News

ഓണമെത്തിയതോടെ അരി വിലയിൽ വൻ കുതിപ്പ്

20 August 2022 , 2:50 PM

 

തിരുവനന്തപുരം: ഓണക്കാലമെത്തിയതോടെ സംസ്ഥാനത്ത് അരി വിലയിൽ വൻ കുതിപ്പ്. പൊന്നി ബ്രാൻഡ് ഒഴിച്ചുള്ള എല്ലാ ഇനങ്ങൾക്കും രണ്ട് മാസത്തിനിടെ 10 രൂപ വരെ വ‌ർധിച്ചു. ആവശ്യക്കാരേറെ ഉള്ള  ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വ‌ർധിച്ചത്. അയൽ സംസ്ഥാനങ്ങളിൽ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ‍്‍നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ  സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു. കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർ മല്ല വില കിട്ടിയതോടെ സർക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലെ മില്ലുകൾ കൂടുതൽ അരി അങ്ങോട്ടേക്ക് നൽകി തുടങ്ങിയതും തിരിച്ചടിയായി. ലങ്കയിൽ നിന്ന് നല്ല വില അരിക്ക് ലഭിക്കുന്നുണ്ട്. അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.