News

കല്ലറയിൽ കാട്ട് പന്നികളെ വെടിവെച്ചു കൊന്നു

08 January 2023 , 6:29 AM

 

 

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കല്ലറയിൽ വെടിവെച്ച് കൊന്ന് തുടങ്ങി.

പ്രത്യേക പരിശീലനം സിദ്ധിച്ച ഷൂട്ടർ എത്തിയാണ് കാട്ട് പന്നികളെ വെടിവച്ച് കൊന്നത്.ഇന്ന് മൂന്ന് പന്നികളെയാണ് വളക്കുഴിപ്പച്ച ഭാഗത്ത് വെടിവച്ച് കൊന്നത്.

പഞ്ചായത്തിന്റെ അനുമതിയോടെയാണ് പന്നികളെ കൊന്നത്.വാർഡ് മെമ്പർ ഷിബുവിന്റെ നേതൃത്വത്തിൽ ആണ്   ഷൂട്ടറെ എത്തിച്ച്  പന്നികളെ വെടിവെച്ച് കൊന്നത്.വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പന്നികളെ കൊലപ്പെടുത്തും.