News

ഭാര്യയ്ക്ക് ഹോം സ്റ്റേയിൽ ജോലി നൽകി: ഉടമയെ മർദ്ദിച്ച് ഭർത്താവ്

13 February 2023 , 7:57 PM

 

ആലപ്പുഴ: ഭാര്യയ്ക്ക് ഹോം സ്റ്റേ യിൽ ജോലി നൽകിയെന്ന കാരണത്താൽ ഹോം സ്‌റ്റേയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ ഭർത്താവ് അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 22- വാര്‍ഡില്‍, കണ്ണന്തറ വെളിയില്‍  മനോജ്, വയസ്സ്-41 ആണ് അറസ്റ്റിലായത്. വളവനാട് ഭാഗത്തുള്ള ഹോംസ്‌റ്റേയില്‍ പ്രതിയുടെ ഭാര്യയെ ജോലിക്ക് നിര്‍ത്തിയതിലുള്ള വിരോ ധത്താല്‍11 ന് വൈകിട്ട് 6.00 മണിയ്ക്ക് ഹോംസ്‌റ്റേയില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും, ഹോംസ്‌റ്റേ ഉടമയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് മുറിവേല്‍പ്പിക്കുകയും, കയ്യിലിരുന്ന കത്തി കൊണ്ട്   ഹോംസ്‌റ്റേ ഉടമയുടെ കഴുത്തിനു  മുറിവേല്‍പ്പിക്കുകയും  ചെയ്ത ശേഷം മനോജ്കടന്നു കളയുകയായിരുന്നു. പ്രതിയെ കലവൂര്‍ ഭാഗത്ത് വെച്ച് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജുവിന്റെ നേത്യ ത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോമോന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ്  എന്നിവര്‍ ചേര്‍ന്ന് പിടികൂടി. പ്രതിയെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു .  മനോജ് പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ കൊലപാതക കേസ്സിലും, മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ നരഹത്യശ്രമ കേസ്സിലും മുന്‍പ് പ്രതിയായി ട്ടുള്ളതാണ്.       

 

.