News

ഇടുക്കിയിൽ ഭർത്താവിന്റെ കഴുത്ത് അറുത്ത് ശേഷം ഭാര്യ ജീവനൊടുക്കി

22 February 2023 , 3:40 PM

 

ഇടുക്കി : ഇടുക്കിയിൽ ഭർത്താവിന്റെ കഴുത്ത് അറുത്ത് ശേഷം ഭാര്യ ജീവനൊടുക്കി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് ദാരുണ സംഭവമുണ്ടായത്. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കിടപ്പുരോഗിയാണ് സുകുമാരൻ. സുകുമാരന് കഴുത്തിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്.