News

പരസ്പര സമ്മതത്തോടെയെന്ന് തെളിവായി വാട്ട്‌സാപ്പ് ചാറ്റ്; കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം

06 September 2023 , 12:08 PM

 

 

കൊച്ചി: കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി കേരള ഹൈക്കോടതി. 

 

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് തെളിവായ വാട്ട്‌സാപ്പ് ചാറ്റ് ആണ് നിര്‍ണായകമായത്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പരിശോധിച്ചാണ് കോടതി നടപടി.

 

ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയത് ചാറ്റില്‍ വ്യക്തമായിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതും കോടതി കണക്കിലെടുത്തു. 

 

യുവതിയെ മദ്യം നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.