Entertainment

നയന്‍സ്: 19 years : 182 കോടി

15 October 2022 , 6:56 PM

 

തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ലയില്‍ നിന്ന് സിനിമയിലെത്തി അന്യഭാഷയില്‍ തരംഗം സൃഷ്ടിച്ച നയന്‍താര 19 വര്‍ഷം കൊണ്ട് നേടിയെടുത്തത് കണക്കില്ലാത്ത സ്വത്തുക്കള്‍. സിനിമയില്‍ വന്ന് 19 വര്‍ഷം കൊണ്ട് മാത്രം ഏകദേശം 182 കോടി രൂപയിലധികം ആസ്ഥി  നേടിയെടുത്ത തിരുവല്ലക്കാരിയാണ് നയന്‍താര. തെന്നിന്ത്യയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് നയന്‍താര എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ദിവസത്തേക്ക് 20 കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയന്‍സിന്റെ സിനിമാ വളര്‍ച്ച അതിവേഗമായിരുന്നു. വളരെ ചെറിയ സമയം കൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയുടെ ലേഡിസൂപ്പര്‍സ്റ്റാറായി മാറിയത്. ഇപ്പോഴിതാ സിനിമാ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് നയന്‍താരയുടെ ആസ്തിയെ കുറിച്ചാണ്. 22 മില്യണ്‍ ഡോളറാണ് നടിയുടെ വരുമാനം (182 കോടിയിലധികം). ഇതെല്ലാം സിനിമയിലൂടെ നേടിയതാണ്. ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലായി കോടിക്കണക്കിന് രൂപ വിലയുള്ള സ്വത്തുക്കളുണ്ട് നടിക്ക്. ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാര്‍ട്ട്‌മെന്റുകളും ആഡംബര ഭവനങ്ങളും നടിയുടെ പേരിലുണ്ട്. അടുത്തയിടക്ക് ഒരു സ്വകാര്യ ജെറ്റും വാങ്ങിയിരുന്നു. ഇവ കൂടാതെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനോടൊപ്പം ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നുണ്ട്. തെന്നിന്ത്യയില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ് കമ്പനിയാണ് റൗഡി പിക്‌ചേഴ്‌സ്. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെര്‍സിഡസ് ജിഎല്‍എസ് (88 ലക്ഷം), ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിക്കുള്ളത്. ചില പ്രശസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയന്‍താര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിലും നടി പങ്കാളിയാണ്. 1984 നവംബര്‍ 18ന് ആണ് നയന്‍താര  ജനിച്ചത്. യഥാര്‍ത്ഥ പേര് ഡയാന മറിയം കുര്യന്‍. തിരുവല്ല വാലികാമഠം ഹൈസ്‌ക്കൂള്‍, മാര്‍ത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്.