News

വൈത്തിരിയില്‍ കൊക്കയിലേക്ക് വീണ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു

09 September 2022 , 7:23 AM

 

വയനാട്: വൈത്തിരിയില്‍ കൊക്കയിലേക്ക് വീണ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു.കല്‍പ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കല്‍പ്പറ്റ പെരുന്തട്ട സ്വദേശികളായ അഞ്ചുപേര്‍ വീണത്.അഭിജിത്തിനെ കൂടാതെ മറ്റൊരാള്‍ക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തളിമലയില്‍ നിന്നും എട്ട് കിലോമീറ്റര്‍ കുത്തനെയുള്ള കൊക്കയിലേക്കാണ് ഇവര്‍ വീണത്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പോലീസ് അന്വേഷിച്ച്‌ വരികയാണ്.