News

ദേഹത്ത് നീർകാക്കയുടെ കാഷ്ടം വീഴാതെ ഈ റെയിവേ സ്റ്റേഷനിൽ ഒന്നു കയറാമോ? ചലഞ്ച് ?

23 October 2022 , 7:43 PM

 

ഇരിങ്ങാലക്കുട: ഇവിടുത്തെ റെയിവേ സ്റ്റേഷന് മറ്റെങ്ങുമില്ലാത്ത ഒരു പ്രത്യേകതയുണ്ട് റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കണമെങ്കിൽ നീർകാക്കയുടെ കാഷ്ടം ദേഹത്ത് വീണിരിക്കും ഉറപ്പ്. റയിൽവേ സ്റ്റേഷനിലേക്കുള്ള പാതയുടെ ഇരുവശത്തും നില്കുന്ന മഴമരങ്ങൾ നിറയെ നീർകാക്കയുടെ കൂടുകളാണ്. പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മരങ്ങൾക്കടിയിലൂടെ വേണം സ്റ്റേഷനിലേക്ക് പ്രവേശിക്കുവാൻ. കാക്കയ്ക്ക് അപ്പിയിടുവാൻ സമയവും കാലവുമൊന്നുമില്ലല്ലോ കൂടാതെ സ്പ്രേ ചെയ്യുന്നതുപോലെയാണ് ഇവ കാഷ്ടിക്കുന്നതും അപ്പൊ പിന്നെ പറയേണ്ടതില്ലല്ലോ. കൂടിനു താഴെ കൂടി പോയാൽ തന്നെ ദേഹത്ത് വീഴുമെന്നെത് ഉറപ്പാണ്. കുളിച്ചൊരുങ്ങി സുന്ദരമായി ഈ റെയിൽവേ സ്റ്റേഷൻ വഴി എവിടെയെങ്കിലും അന്തസ്സായൊന്നു പോകാമെന്നു കരുതിയാൽ തർക്കമില്ല നാറ്റിച്ചേ വിടൂ, യാത്രികർ ജാഗ്രതൈ.

ഒരു ദിവസം 500 ഗ്രാമോളം മത്സ്യമാണ് ഇവ അകത്താക്കുന്നത് അതുകൊണ്ട് തന്നെ നീർകാക്കകൾ പെരുകുന്നത് മൽസ്യ സമ്പത്തിനും ദോഷമാണ്. ഇവയെ മാറ്റി പാർപ്പിച്ചോ മറ്റോ  എങ്ങിനെയും നീർകാക്കകളിൽ നിന്നും രക്ഷിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.