News

മൂന്നാർ രാജമലയിൽ കടുവയ്ക്കായി നിരീക്ഷണം; ജാഗ്രതാ നിർദേശം

04 October 2022 , 8:00 AM

 

മൂന്നാർ: കടുവയെ കണ്ട മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം എന്നാണ്  നിർദേശം നൽകിയിട്ടുള്ളത്.ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.