News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു; അതീവ സുരക്ഷാ മേഖലയായത് താല്‍കാലിക സംവിധാനം ഉണ്ടാക്കുന്നു: അവധിയില്‍ പോയ ഉദ്യോഗസ്ഥരെ തിരികെ വരുത്തി

05 July 2023 , 4:03 PM

 

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് താല്‍കാലിക സംവിധാനം ഒരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇന്ന്  രാവിലെ 7.15 നാണ് സംഭവം. 150 വര്‍ഷം പഴക്കമുള്ള ജയിലിന്റെ പുറക് വശത്തെ മതിലാണ് ഇടിഞ്ഞത്. 25 മീറ്ററോളം ദൂരത്തിലാണ് മതില്‍ ഇടിഞ്ഞത്. ജയിലിലെ കോഴി ഫാമിനോട് ചേര്‍ന്ന ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞു വീണത്. 15 മീറ്ററാണ് മതിലിന്റെ ഉയരം. അതീവ സുരക്ഷാ മേഖലയായത് കൊണ്ട് ഇന്നുതന്നെ താല്‍കാലിക സംവിധാനം ഉണ്ടാക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സായുധ സേനയെ അടക്കം ജയിലില്‍ എത്തി.  കെ വി സുമേഷ് എംഎല്‍എ, എഡിഎം കെ കെ ദിവാകരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.