News

കെ എസ്​ ആർ ടി സി ബസിൽ കാറിടിച്ച് മലപ്പുറം സ്വദേശിയായ​ വയോധിക മരിച്ചു

16 February 2023 , 2:31 PM

 

ആലപ്പുഴ:കെ എസ്​ ആർ ടി സി ബസിൽ കാറിടിച്ച്​ വയോധിക മരിച്ചു. ദേശീയപാതയിൽ ആലപ്പുഴ പാതിരപ്പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

കാർയാത്രക്കാരിയായ മലപ്പുറം പുളിക്കൽ ശ്രീരാഗം രാധമ്മ​ (74) യാണ് മരിച്ചത്​. രാധമ്മയുടെ മകൾ ജയശ്രീ,ഭർത്താവ്​ രാജീവ്​ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയാണ്​ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്​.

ആലപ്പുഴയിൽ നിന്ന് ചേർത്തലയ്ക്ക് പോകുകയായിരുന്നു ബസ്.