Entertainment

വിശുദ്ധ ചാവറ അച്ഛൻ സിനിമ പ്രദർശനം ഇന്നു മുതൽ

23 September 2022 , 3:24 PM

 

കോട്ടയം: വിശുദ്ധ ചാവറ അച്ഛന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന "കർമ്മ സാഗരം വിശുദ്ധ ചാവറ അച്ഛൻ" എന്ന സിനിമ ഇന്നു മുതൽ  പ്രദർശനത്തിന്. അയ്മനം സ്വദേശി അജി കെ. ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാണം അൻസാരി പുക്കടശ്ശേരിയാണ്.  എല്ലാ ദിവസവും വൈകിട്ട് 8.40നു കോട്ടയം അനശ്വര തിയേറ്ററിലാണ് പ്രദർശനം. അച്ഛൻ തന്റെ കാലഘട്ടത്തിൽ സാമൂഹ്യ പുരോഗതിക്കു വേണ്ടി ചെയ്ത വിപ്ലവകരമായ നടപടികളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു കലാസൃഷ്ടി എന്ന നിലയിൽ വളരെ മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ ഈ ചിത്രത്തിന് സാധിക്കും. ഏറ്റവും നല്ല ചരിത്ര സിനിമക്കുള്ള സംസ്ഥാന ഫിലിം ക്രിറ്റിക്സ് അവാർഡ് ഈ ചിത്രത്തിനായിരുന്നു.സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ചാവറ അച്ഛന്റെ സംഭാവനകൾ ഒട്ടും കലർപ്പില്ലാതെ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നു. സി.എം.ഐ. തിരുവനന്തപുരം പ്രോവിൻസ് കൾച്ചറൽ & എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേത്യത്വത്തിലാണ സിനിമ പുറത്തിറങ്ങുന്നത്. ചലച്ചിത്ര താരങ്ങളായ കോട്ടയം രമേശ്, രാഘവൻ മക്ബുൽ സൽമാൻ, കോട്ടയം പുരുഷൻ, കോട്ടയം പദ്മൻ, ബെന്നി പൊന്നാരം, പുജിതാ മേനോൻ, പ്രഭ തുടങ്ങിയവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. കഥ അനിൽ ചേർത്തല, ക്യാമറ രജ്ജിത്ത് പുന്നപ്ര, സംഗീതം ഗിരീഷ് നാരായണൻ.