News

നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭയെന്ന് വിഴിഞ്ഞം സമരസമിതി

23 August 2022 , 12:32 PM

 

തിരുവനന്തപുരം: നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭയെന്ന് വിഴിഞ്ഞം സമരസമിതി. വാ തുറന്നാല്‍ നികൃഷ്ടജീവി, കടക്കു പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ട. മത്സ്യതൊഴിലാളികളാണ്. ജയിച്ചിട്ടേ പിന്മാറു. പിണറായി വിജയനെ കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ജയിച്ചിട്ടേ പിന്മാറൂവെന്നും ഫാ.തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത്. പദ്ധതി കാരണം സമീപത്ത് തീരശോഷണം ഉണ്ടാകില്ലെന്നും സമഗ്ര പഠനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സമരസമിതി. .