News

ഹ​ര്‍​ത്താ​ലി​നി​ടെ അ​ക്ര​മം: കോട്ടയത്ത് നാ​ലു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂടി അ​റ​സ്റ്റി​ല്‍

27 September 2022 , 9:48 AM

 

കോട്ടയം: ഹ​ര്‍​ത്താ​ലി​നി​ടെയുണ്ടായ  അ​ക്ര​മങ്ങളിൽ കോട്ടയത്ത്  നാ​ലു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂടി അ​റ​സ്റ്റി​ല്‍. കോ​ട്ട​യ​ത്തു ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ക്ര​മ​ത്തി​ലെ പ്ര​തി​ക​ളെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ കോ​ട്ട​മു​റി​യി​ല്‍ ബേ​ക്ക​റി​യു​ടെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ ര​ണ്ടു പേ​ര്‍. മ​റ്റം​ക​വ​ല സ്വ​ദേ​ശി ന​സ​റു​ള്ള​യും, നൂ​റ്റൊ​ന്നു​ക​വ​ല സ്വ​ദേ​ശി ഷ​മീ​സ് അ​ലി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ള്ള​ക​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലാ​ണ് പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദി​നെ​യും, നൂ​റ്റൊ​ന്നു ക​വ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്