News

വീണാ ജോര്‍ജ് മിടുക്കിയായ മന്ത്രിയാണെന്ന് വെള്ളാപ്പള്ളി

10 September 2022 , 10:22 PM

 

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയിലിരുത്തി പ്രശംസിച്ച്‌ എസ്‌എന്‍ഡിപി  യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍.

വീണാ ജോര്‍ജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്നു കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീണ ജോര്‍ജിനെ വേദിയിലിരുത്തിയായിരുന്നു വെള്ളപ്പാള്ളിയുടെ പ്രശംസ. കോന്നി എംഎല്‍എ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി പ്രശംസിച്ചു. കെ യു ജനീഷ്കുമാര്‍ ജനകീയനായ എംഎല്‍എയാണെന്നും ജനീഷിനെ ഇനി തകര്‍ക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നോക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രം​ഗത്തെത്തി. പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങള്‍ സംഘടിച്ചാല്‍ നീതി കിട്ടും. എന്നാല്‍, ഈഴവര്‍ സംഘടിച്ചാല്‍ ജാതി പറയുന്നു എന്ന് പറയുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ നീതി കിട്ടുന്നില്ല. ഈഴവ സമുദായ അംഗകള്‍ക്ക് തൊഴിലുറപ്പ് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.