News

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

22 August 2022 , 9:27 AM

 

  • തിരുവനന്തപുരം: വർക്കല നടയറ തൊടുവെ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ (22) , ചിലക്കൂർ സ്വദേശി സെയ്‌ദലി (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. എതിർദിശയിൽ അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം. ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്‌ദലി - മുഹമ്മദലി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടി ഇടിച്ചു അപകടം ഉണ്ടായത്. ഹരികൃഷ്ണനെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചു.സെയ്‌ദലിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമായതിനാൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.