News

വന്ദേഭാരത് ട്രയല്‍റണ്‍ തിരുവനന്തപുരം - കണ്ണൂര്‍ 7 മണിക്കൂര്‍ 10 മിനിട്ടില്‍ ലക്ഷ്യസ്ഥാനത്തെത്തി

17 April 2023 , 1:29 PM

 

 

കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം - കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 

 

7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. 

 

കൊല്ലം, കോട്ടയം, എറണാകുളം തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.

 

ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്താനായി. 

ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും  സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം - കണ്ണൂര്‍ യാത്ര സാധ്യമായേക്കും.