News

വക്കം പുരുഷോത്തമൻ അന്തരിച്ചു

31 July 2023 , 2:27 PM

 

 

 

തിരുവനന്തപുരം: കോൺഗ്രസ്സിൻ്റെ സമുന്നത നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

 

മൂന്ന് തവണ സംസ്ഥാന മന്ത്രി, രണ്ട് തവണ സ്പീക്കർ, അഞ്ച് തവണ എം എൽ എ, രണ്ട് തവണ എം പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

ആൻഡമാനിലും, മിസോറാമിലും ഗവർണർ ആയിരുന്നു.

 

പാർട്ടിയിലും ഏറെക്കാലം സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.