07 October 2022 , 9:44 PM
പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ വാഹനപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമ അരുണ്‍ അറസ്റ്റിൽ. ബസ് അമിത വേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്.ഡ്രൈവർ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചതിനും അരുണിനെതിരെ നടപടി ഉണ്ടായേക്കും. അപകടത്തെത്തുടർന്ന് ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം പെരുമ്പടവം പൂക്കോട്ടിൽജോജോ പത്രോസിനെ പോലീസ് പിടികൂടിയിരുന്നു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചായിരുന്നു അപകടം. അധ്യാപകനും അഞ്ചു വിദ്യാർഥികളും മൂന്നു കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തിമംഗലം കൊല്ലതറ കാമറ ജംഗ്ഷനിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM