News

വടക്കഞ്ചേരി വാഹനാപകടം; എൻഫോഴ്സ്മെന്റ് ആർടിഒ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

08 October 2022 , 7:11 AM

 

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർടിഒ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കിലോ മീറ്ററായിരുന്നെന്ന് ആർടിഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.