18 August 2022 , 3:35 PM
മുംബൈ: യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആര്‍ബിഐ. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഡിസ്കഷന് പേപ്പര്‍ പുറത്തിറക്കി. നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ളവ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല.എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നത്. തുകയുടെ തോത് അനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നതിലേക്കാണ് ആര്‍ബിഐ വിരല്‍ ചൂണ്ടുന്നത്. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ 2 രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ വരുമാനം ഉറപ്പാക്കാമെന്നും ഡിസ്കഷന് പേപ്പറില്‍ പറയുന്നു. യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുന്നതിലാണ് റിസര്‍വ് ബാങ്ക് അഭിപ്രായം തേടുന്നത്. നിലവില്‍ ഇത് സംബന്ധിച്ച് ആര്‍ബിഐ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒക്ടോബര്‍ മൂന്നിന് മുന്‍പായി അഭിപ്രായങ്ങള്‍ അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
കോഴിക്കോട് പന്തീരാങ്കാവിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്
02 November 2023 , 12:25 PM
തിരുവോണം ബംപർ T E 230 662 നമ്പറിന്
20 September 2023 , 2:12 PM
എറണാകുളം ജില്ലയിൽ വീട് വിൽപ്പനയ്ക്ക്
11 September 2023 , 12:34 PM
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
22 July 2023 , 11:19 AM
ദേശീയപാതയില്‍ ആലപ്പുഴ വലിയകലവൂരിന് സമീപം 34 സെന്റ് സ്ഥലം വില്പനയ്ക്ക്
05 July 2023 , 3:29 PM
ഉത്പാദനം വർധിപ്പിച്ചു; ഇനി ജവാൻ ഒഴുകും
16 June 2023 , 8:24 AM