Business

ഉത്പാദനം വർധിപ്പിച്ചു; ഇനി ജവാൻ ഒഴുകും

16 June 2023 , 8:24 AM

 

തിരുവല്ല: ജനപ്രിയ മദ്യമായ ജവാൻ റമ്മിൻ്റെ ഉല്‍പാദനം ഇന്നുമുതല്‍   ബവ്റിജസ് കോര്‍പറേഷന്‍ വർധിപ്പിച്ചു.

എണ്ണായിരത്തില്‍ നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. 

 

ഒരു ലീറ്റര്‍ മദ്യത്തിനു പുറമേ അര ലീറ്റര്‍ മദ്യവും ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി  ഉടന്‍ വിപണിയില്‍ എത്തും.

 

സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍.

 

ബവ്കോ ഔട്​ലെറ്റുകളില്‍ എത്തുന്ന മദ്യം വേഗം തീരുന്നത് പലയിടങ്ങളിലും വാങ്ങാന്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു വരെ കാരണമാകാറുണ്ടായിരുന്നു.

 

ഫലത്തില്‍ ജവാന്‍ ബ്രാന്‍ഡിന്‍റെ  കുറവ് സ്വകാര്യ മദ്യ കമ്പനികള്‍ക്കാണ് അനുഗ്രഹമായിരുന്നത്.

 

ദിനംപ്രതിയുള്ള ഉല്‍പാദനം  നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന്‍ കിട്ടാനില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്.

 

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത് .