News

ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ

13 September 2022 , 1:40 PM

 

എറണാകുളം: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ മരിച്ച നിലയിൽ. ഇന്ന് രാവിലെ 11:30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.